സർവകലാശാലയുടെ സ്ഥാപകനായ ജവാദ് അഹമ്മദ് സിദ്ദിഖിയെയും അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ദില്ലി: ഹരിയാനയിലെ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ 10 പേരെ കാണാതായതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മൂന്ന് കശ്മീരി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെയാണ് കാണാതായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ മൊബൈൽ ഫോണുകളും ഓഫാക്കിയിരിക്കുന്ന അവസ്ഥയിലാണ്. ദില്ലി സ്ഫോടനത്തെ തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന പൊലീസിന്റെ സംയുക്ത നീക്കത്തിന് ശേഷമാണ് 10 പേരുടെ തിരോധാനം റിപ്പോർട്ട് ചെയ്തത്. ദില്ലി ഭീകരാക്രമണത്തിന് പിന്നിലെ 'ടെറർ ഡോക്ടർ' മൊഡ്യൂളിൽ ഉൾപ്പെട്ടവരായിരിക്കാം കാണാതായതെന്ന് ഇന്റലിജൻസ് വിവരങ്ങൾ പറയുന്നു.
ചൊവ്വാഴ്ച സർവകലാശാലയുടെ സ്ഥാപകനായ ജവാദ് അഹമ്മദ് സിദ്ദിഖിയെയും അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സർവകലാശാലയ്ക്കു ലഭിച്ച പണം കുടുംബ ട്രസ്റ്റുകളിലേക്കു വകമാറ്റിയെന്നാണു ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. ജാവേദിന്റെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പണം തട്ടിച്ചകേസിൽ മധ്യപ്രദേശ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ 1997ൽ ആരംഭിച്ച മെഡിക്കൽ കോളജ് 2014ൽ അൽ ഫലാഹ് യൂണിവേഴ്സിറ്റിയായി.
