Asianet News MalayalamAsianet News Malayalam

പട്ടികവർഗ വിഭാഗത്തിന് 100 ശതമാനം ജോലി സംവരണം ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി

അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഭരണഘടനാ ബഞ്ചിന്‍റെ വിധി. 100% പട്ടിക വർഗ അധ്യാപകർക്ക് ജോലി നൽകിയ ആന്ധ്രപ്രദേശ്, തെലങ്കാന സർക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

100 percentage ST reservations For teacher Posts in scheduled Areas is unconstitutional:SC
Author
Delhi, First Published Apr 22, 2020, 5:24 PM IST

ദില്ലി: പട്ടികവർഗ വിഭാഗത്തിന് 100 ശതമാനം ജോലി സംവരണമെന്ന തീരുമാനം ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഭരണഘടനാ ബഞ്ചിന്‍റെ വിധി. 100% പട്ടിക വർഗ അധ്യാപകർക്ക് ജോലി നൽകിയ ആന്ധ്രപ്രദേശ്, തെലങ്കാന സർക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 50 ശതമാനം സംവരണം പാലിക്കാത്തതിന് ഇരു സർക്കാരുകൾക്കും പിഴയീടാക്കിയ സുപ്രീം കോടതി സംവരണ തത്വം ലംഘിച്ചതിന് മറുപടി നൽകണമെന്നും സർക്കാറുകൾക്ക് നിർദേശം നല്‍കി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ചിന്‍റേതാണ് വിധി. 

Follow Us:
Download App:
  • android
  • ios