പ്രദേശത്ത് നിരവധി മയിലുകളുണ്ടെന്നും ചിലപ്പോൾ കര്‍ഷകര്‍ കൃഷിസംരക്ഷണത്തിനുപയോഗിച്ച കീടനാശിനിയായിരിക്കാം ഇവയുടെ മരണത്തിന് കാരണമെന്നും അധികൃതര്‍ പ്രതികരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു കൃഷിയിടത്തില്‍ 11 മയിലുകളെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധേബർ ബാഡി ഗ്രാമത്തിലെ കൃഷിയിടത്തിലാണ് മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവം അറിഞ്ഞയുടനെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയിലുകളെ മേഘ്നഗറിലേക്ക് കൊണ്ടുപോവുകയും പോസ്റ്റ്മോര്‍ട്ടം നടത്തി ആന്തരീകാവയവങ്ങൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിരവധി മയിലുകളുണ്ടെന്നും ചിലപ്പോൾ കര്‍ഷകര്‍ കൃഷിസംരക്ഷണത്തിനുപയോഗിച്ച കീടനാശിനിയായിരിക്കാം ഇവയുടെ മരണത്തിന് കാരണമെന്നും അധികൃതര്‍ പ്രതികരിച്ചു.
