കോൺ​ഗ്രസിൽ നിന്ന് ആദ്യം രാഹുൽ​ഗാന്ധിയാണ് സംസാരിക്കുക. രാഹുലിന് പുറമെ ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും കോൺഗ്രസിനായി സംസാരിക്കും. കേരളത്തിൽ നിന്നുള്ള 4 എംപിമാരുടെയും പേരുകൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. 

ദില്ലി: കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ 12മണിക്കൂറോളം ചർച്ച നടക്കും. സഭയിൽ സംസാരിക്കാനായി ആറുമണിക്കൂർ 41 മിനിറ്റാണ് ബിജെപിക്ക് ലഭിക്കുന്നതെങ്കിൽ ഒരു മണിക്കൂർ 15 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്ക് ലഭിക്കും. കോൺ​ഗ്രസിൽ നിന്ന് ആദ്യം രാഹുൽ​ഗാന്ധിയാണ് സംസാരിക്കുക. രാഹുലിന് പുറമെ ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും കോൺഗ്രസിനായി സംസാരിക്കും. കേരളത്തിൽ നിന്നുള്ള 4 എംപിമാരുടെയും പേരുകൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. 

അതേസമയം, അവിശ്വാസ പ്രമേയത്തില്‍ അഞ്ച് കേന്ദ്ര മന്ത്രിമാര്‍ സംസാരിക്കുമെന്നാണ് റിപ്പോർട്ട്. അമിത് ഷാ, നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് സംസാരിക്കുക. മറ്റ് അഞ്ച് ബിജെപി എംപിമാരും സംസാരിക്കും. ചർച്ചകൾക്ക് മുമ്പ് ഇന്ത്യ മുന്നണിയുടെ യോഗം ചേരുന്നുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവിന്റെ മുറിയിലാണ് യോ​ഗം നടക്കുന്നത്. ബിജെപിയും പാർലമെൻറ് പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

പ്രധാനമന്ത്രിയെ സഭയിൽ മറുപടി പറയിക്കാനാണ് അവിശ്വാസ പ്രമേയമെന്ന് എ.എം ആരിഫ് എം പി പറഞ്ഞു. പ്രധാനമന്ത്രിയെ സംസാരിപ്പിക്കാൻ പ്രതിപക്ഷത്തിന് ഇങ്ങനെ ചെയ്യേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമാണ്. ഐക്യത്തോടെ പ്രതിപക്ഷം സഭയിൽ എത്തും. സുപ്രീം കോടതി മണിപ്പൂരിൽ സർക്കാരിനെ മറികടന് തീരുമാനം എടുത്തു. നാണമുണ്ടെങ്കിൽ മോദി രാജിവെച്ചു പോകണമെന്നും ആരിഫ് എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

അവിശ്വാസപ്രമേയത്തില്‍ ഇന്ന് ചർച്ച; കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ആദ്യം സംസാരിക്കും

പാർലമെൻ്റിൽ നടക്കാൻ പോകുന്നത് ധർമ്മയുദ്ധമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാനാണിത്. ധർമ്മയുദ്ധത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്ന് കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുപ്രീം കോടതി പോലും പ്രതിപക്ഷ നിലപാടാണ് ശരിവെച്ചത്. ശക്തമായ പ്രതിഷേധം മണിപ്പുർ വിഷയത്തിൽ തുടരുമെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.

ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞു; പൊലീസുകാരന് സസ്പെൻഷൻ

https://www.youtube.com/watch?v=SWTlfos92CI