Asianet News MalayalamAsianet News Malayalam

വീണ്ടും പണി കൊടുത്ത് ഷവർമ്മ; ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ചികിത്സയിൽ, സംഭവം മുംബൈയിൽ

ഗോരേഗാവിലെ സന്തോഷ് നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ച ചിക്കൻ ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കൻ ഷവർമ കഴിച്ച 12 പേരെ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

12 people are under treatment due to food poisoning, the incident happened in Mumbai
Author
First Published Apr 29, 2024, 10:37 AM IST | Last Updated Apr 29, 2024, 10:36 AM IST

മുംബൈ: മുംബൈയിലെ ഗോരെഗാവിൽ ചിക്കൻ ഷവർമ്മ കഴിച്ചതിനെ തുടർന്ന് 12പേർക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 12 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. 

ഗോരേഗാവിലെ സന്തോഷ് നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ച ചിക്കൻ ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കൻ ഷവർമ കഴിച്ച 12 പേരെ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി 12 പേരാണ് ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സക്കായി എത്തിയത്.ഇതിൽ 9 പേർ ആശുപത്രി വിട്ടതായും മൂന്ന് പേർ ചികിത്സയിലാണെന്നും കോർപ്പറേഷൻ ഉദ്യോ​ഗസ്ഥൻ അറിയിച്ചു. എന്നാൽ ഏത് ഹോട്ടലിൽ നിന്നാണെന്നോ മറ്റോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. 

തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി; ഡ്രൈവർക്കെതിരായ മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി എംഡി റിപ്പോ‍ർട്ട് നൽകും

https://www.youtube.com/watch?v=rtJerlRgC2s&t=1s

Latest Videos
Follow Us:
Download App:
  • android
  • ios