സൂറത്ത്: എട്ടുമാസം മുമ്പ് 12വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പഴക്കച്ചവടക്കാരനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി ഇപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം പുറംലോകമറിയുന്നത്. സൂറത്തിലാണ് സംഭവം. 

പെണ്‍കുട്ടിയെ നഗരത്തില്‍ നിന്ന് ദൂരെയുള്ള ഒരു കൃഷിയിടത്തില്‍കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. ശേഷം പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിച്ചു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയപ്പോഴാണ് ബലാത്സംഗം നടന്നെന്ന് രക്ഷിതാക്കള്‍ അറിയുന്നത്. ക്രൈംബ്രാഞ്ചിലെ വനിതാ ഇന്‍സ്പെക്ടര്‍ക്ക് കേസ് കൈമാറിയിരിക്കുകയാണ് സൂറത്ത് പൊലീസ്.