Asianet News MalayalamAsianet News Malayalam

ബാലവേല: ​ഗുജറാത്തിൽ 125 കുട്ടികളെ ​മോചിപ്പിച്ചു

ഗുജറാത്തിലെ സൂറത്തിൽ ഹോസ്റ്റലുകളിലും റസിഡൻഷ്യൽ ഏരിയകളിലും നടത്തിയ റെ‍യിഡിലാണ് കുട്ടികളെ മോചിപ്പിച്ചത് 10നും 16 നും ഇടയിൽ പ്രായമുള്ള 125 കുട്ടികളെയാണ് മോചിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

125 child labourers rescued from Gujarat
Author
Gujarat, First Published Dec 30, 2019, 11:00 AM IST

രാജസ്ഥാൻ:  രാജസ്ഥാൻ-​ഗുജറാത്ത് എന്നിവിടങ്ങളിലെ മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ റെ‍യ്ഡിൽ 125 ബാലതൊഴിലാളികളെ മോചിപ്പിച്ചു. ​ഗുജറാത്തിലെ സൂറത്തിൽ ഹോസ്റ്റലുകളിലും റസിഡൻഷ്യൽ ഏരിയകളിലും നടത്തിയ റെ‍യിഡിലാണ് കുട്ടികളെ മോചിപ്പിച്ചത് 10നും 16 നും ഇടയിൽ പ്രായമുള്ള 125 കുട്ടികളെയാണ് മോചിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സർക്കിൾ ഇൻസ്പെക്ടർ ശ്യാം സിം​ഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ശിശുസം​രക്ഷണസമിതി, എൻജിഒ അം​ഗങ്ങൾ എന്നിവരും ഉൾപ്പെട്ടിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ ഉദയ്പൂരിലേക്ക് കൊണ്ടുവരുന്നതായി പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. രാജസ്ഥാനിൽ നിന്ന് ടെക്സ്റ്റൈൽ മേഖലകളിലെ ജോലിക്കും ഹോട്ടലുകളിലെയും വീടുകളിലെയും ജോലിക്കുമായിട്ടാണ് രാജസ്ഥാനിൽ നിന്ന് കുട്ടികളെ കൊണ്ടുവന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. 

നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ ഉടമസ്ഥതയിലുള്ള  ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന എൻജിഒയിലെ അം​ഗങ്ങളും രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടികളെ മനുഷ്യക്കടത്തിന് ഇരയാക്കിയതിന്റെ പേരിൽ 12 പേരെ അറസ്റ്റ് ചെയ്തതായി സൂററ്റ് പൊലീസ് അറിയിച്ചു. ''138 കുട്ടികളെ രക്ഷപ്പെടുത്തിയതിൽ 128 പേരും രാജസ്ഥാനിൽ നിന്നുള്ളവരാണ്. ബാക്കിയുളള കുഞ്ഞുങ്ങൾ ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. 12 പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിന്റെ തലവൻ ഒളിവിലാണ്.'' രാജസ്ഥാനിലെ ബാലാവകാശ സംരക്ഷണ കമ്മീഷൻ അം​ഗം ശൈലേന്ദ്ര പാണ്ഡ്യ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios