റാലിക്കിടെ കുട്ടികളിൽ ഒരാളുടെ കൈയിലിരുന്ന 20 അടി നീളം വരുന്ന പൈപ്പ് വൈദ്യൂതി ലൈനിൽ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്

ദില്ലി: രാജസ്ഥാനിലെ കോട്ടയിൽ ഇന്നലെ നടന്ന മഹാശിവരാത്രി റാലിയിക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. 2 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഇതിൽ ഒരു കുട്ടിക്ക് 100 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ ചികിത്സിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചെന്ന് മന്ത്രി ഹീരാലാൽ നാഗർ അറിയിച്ചു. റാലിക്കിടെ കുട്ടികളിൽ ഒരാളുടെ കൈയിലിരുന്ന 20 അടി നീളം വരുന്ന പൈപ്പ് വൈദ്യൂതി ലൈനിൽ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. പൈപ്പ് ഏന്തിയ കുട്ടിയെ രക്ഷിക്കാൻ ബാക്കിയുള്ള കുട്ടികൾ ശ്രമിച്ചതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്.

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വൻ അപകടം; കടലിൽ വീണ് കുട്ടികൾ ഉൾപ്പെടെ 15പേർക്ക് പരിക്ക്, 2പേരുടെ നില ഗുരുതരം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews