Asianet News MalayalamAsianet News Malayalam

ദില്ലി ജയിലിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കം പുലർത്തിയ ഉദ്യോ​ഗസ്ഥർ ക്വാറന്റൈനിൽ

അതേ സമയം ഇയാൾ കൊവിഡ് ബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല.

15 inmates in rohini jail delhi covid 19 positive
Author
Delhi, First Published May 16, 2020, 4:20 PM IST


ദില്ലി: ദില്ലിയിലെ രോഹിണി ജയിലില്‍ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കോവിഡ്-19 സ്ഥിരീകരിച്ചു. പത്തൊൻപത് പേരിലാണ് പരിശോധന നടത്തിയതെന്ന് ദില്ലി ജയിൽ ഡിജിപി സന്ദീപ് ​ഗോയൽ വ്യക്തമാക്കി. ഇവരിൽ പതിനഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുമ്പ് കൊവി‍ഡ് സ്ഥിരീകരിച്ച ഒരാളിൽ നിന്നാണ് ഇവർക്കും രോ​ഗബാധ ഉണ്ടായിരിക്കുന്നത്. ഇവരെല്ലാവരും ഒരു ബാരക്കിലാണ് കഴിഞ്ഞിരുന്നത്.

28കാരനായ തടവുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ 6 മാസം മുമ്പാണ് ജയിലിലെത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഇയാൾ കൊവിഡ് ബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അഞ്ച് ഉദ്യോഗസ്ഥരെ ഹോം ക്വാറന്റൈനില്‍ അയച്ചിരുന്നു. കൊവിഡ് പോസിറ്റീവ് ഫലം ലഭിച്ചവരെ പ്രത്യേക ഐസൊലേഷൻ ബാരക്കിൽ വ്യത്യസ്ത റൂമുകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും സന്ദീപ് ​ഗോയൽ വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios