വ്യാഴാഴ്ച വൈകുന്നേരമാണ് 15കാരി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത് പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നും പ്രസവിക്കാനായെന്നും കണ്ടെത്തി.
ബുണ്ടി(രാജസ്ഥാൻ): രാജസ്ഥാനിൽ ഹെൽത്ത് സെന്ററിൽ 15കാരി കുഞ്ഞിന് ജന്മം നൽകി. നൈൻവാൻ നഗരത്തിലെ ബുണ്ടിയിലാണ് സംഭവം. അസുഖത്തെ തുടർന്ന് മാതാപിതാക്കൾ കുട്ടിയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് പൂർണ ഗർഭിണിയായണെന്ന വിവരം അറിയുന്നത്. തുടർന്ന് ലേബർ റൂമിലേക്ക് പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. പെൺകുട്ടിയും കുഞ്ഞും ബുണ്ടി ജില്ലാ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് 15കാരി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത് പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നും പ്രസവിക്കാനായെന്നും കണ്ടെത്തി. തുടർന്ന് വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി. പെൺകുട്ടി അവിവാഹിതയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൺകുട്ടി ഗർഭിണിയാണെന്നത് അറിയില്ലായിരുന്നെന്ന് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം പൊലീസ് പോക്‌സോ നിയമപ്രകാരം ബലാത്സംഗത്തിന് കേസെടുത്തതായി നൈൻവാൻ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുഭാഷ് ചന്ദ്ര പറഞ്ഞു.
'മരിച്ചുപോയെന്ന് വരെ കരുതി'; 12 വർഷത്തിന് ശേഷം അമ്മയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിൽ മഹേഷ്
തെലങ്കാനയിലും സമാന സംഭവം നടന്നിരുന്നു. രംഗ റെഡ്ഡി ജില്ലയിൽ 13 വയസ്സുള്ള പെൺകുട്ടിയെ 17 വയസ്സുള്ള ആൺകുട്ടി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി. ഹൈദരാബാദിന് സമീപമുള്ള രാജേന്ദ്രനഗറിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. 13 വയസ്സുള്ള പെൺകുട്ടി കടുത്ത വേദനയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
