ടിക് ടോക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ്, യൂട്യൂബ് തുടങ്ങി വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സിയാ കക്കറിന് നിരവധി ആരാധകരാണ് ഉളളത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഒരു ലക്ഷത്തില്‍പ്പരം ആളുകളാണ് ഇവരെ പിന്തുടര്‍ന്നിരുന്നത്.

ദില്ലി: പതിനാറുകാരിയായ ടിക് ടോക് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. സമൂഹമാധ്യമങ്ങളിലെ താരവും നര്‍ത്തകിയുമായ സിയാ കക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. ദില്ലിയിലെ പ്രീത് വിഹാറിലാണ് സിയാ താമസിക്കുന്നത്. 

വ്യക്തിപരമായ കാരണങ്ങളാകാം മരണത്തിനു പിന്നിലെന്ന് മാനേജര്‍ അര്‍ജുന്‍ സരിന്‍ പറയുന്നു. ബുധനാഴ്ച രാത്രി അര്‍ജുനും സിയ കക്കാറും സംസാരിച്ചിരുന്നു. പുതിയ ചില പ്രോജക്ടുകളെ കുറിച്ചാണ് സംസാരിച്ചത്. അസാധാരണമായി ഒന്നും അപ്പോള്‍ തോന്നിയിരുന്നില്ലെന്ന് അര്‍ജുന്‍ പറയുന്നു

ടിക് ടോക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ്, യൂട്യൂബ് തുടങ്ങി വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സിയാ കക്കറിന് നിരവധി ആരാധകരാണ് ഉളളത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഒരു ലക്ഷത്തില്‍പ്പരം ആളുകളാണ് ഇവരെ പിന്തുടരുന്നത്. ടിക് ടോക്കില്‍ പത്ത് ലക്ഷത്തിലധികം പേരും. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ ആകസ്മിക മരണത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറുംമുമ്പാണ് വിനോദരംഗത്ത് നിന്ന് മറ്റൊരു വിയോഗവാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തുവരുന്നത്.