Asianet News MalayalamAsianet News Malayalam

ദില്ലി തെരഞ്ഞെടുപ്പ്: മത്സര രംഗത്ത് 164 കോടീശ്വരന്മാര്‍

ബി​ജെ​പി​യു​ടേ​യും കോ​ണ്‍​ഗ്ര​സിന്‍റെയു​മെ​ല്ലാം സ്ഥാ​നാ​ർ​ഥി​ക​ൾ 50 കോ​ടി​ക്കു​മേ​ൽ സ്വ​ത്തു​ള്ള​വ​രു​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏറ്റവും കൂടുതല്‍ സ്വത്തുള്ള ആദ്യത്തെ പത്ത് സ്ഥാനാര്‍ത്ഥികളില്‍ ആറുപേര്‍ ആംആദ്മി പാര്‍ട്ടിയാണ്. 

164 crorepatis in the fray for Delhi elections
Author
New Delhi, First Published Jan 25, 2020, 4:45 PM IST

ദില്ലി:  അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ദില്ലി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കു​ന്ന​തി​ൽ ഒ​രു കോ​ടി​യി​ൽ അ​ധി​കം സ്വ​ത്തു​ള്ള​വ​ർ 164പേ​ർ. ബി​ജെ​പി​യി​ലും എഎപിയി​ലും കോ​ണ്‍​ഗ്ര​സി​ലു​മെ​ല്ലാം കോ​ടീ​ശ്വ​രന്മാരു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.മ​ണ്ഡ്ക മ​ണ്ഡ​ല​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ക്കു​ന്ന ധ​ർ​മ​പാ​ൽ ല​ക്ര​യാ​ണ് സ്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ന്നി​ൽ. 292.1 കോ​ടി​യാ​ണ് ധ​ർ​മ​പാ​ലി​ന്‍റെ സ്വ​ത്ത്. 

ആ​ർ​കെ പു​ര​ത്ത് മ​ൽ​സ​രി​ക്കു​ന്ന ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി പ്ര​മീ​ള ടോ​ക്ക​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 80.8 കോ​ടി രൂ​പ​യാ​ണ് പ്ര​മീ​ള​യു​ടെ സ്വ​ത്ത്. 80 കോ​ടി​യു​ടെ സ്വ​ത്തു​മാ​യി ആം​ആ​ദ്മി​യു​ടെ ത​ന്നെ രാം ​സിം​ഗ് നേ​താ​ജി​യാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്. ആ​ദ്യ​ത്തെ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം 50 കോ​ടി​ക്കു മു​ന്നി​ലാ​ണ് സ്വ​ത്ത്. 

ബി​ജെ​പി​യു​ടേ​യും കോ​ണ്‍​ഗ്ര​സിന്‍റെയു​മെ​ല്ലാം സ്ഥാ​നാ​ർ​ഥി​ക​ൾ 50 കോ​ടി​ക്കു​മേ​ൽ സ്വ​ത്തു​ള്ള​വ​രു​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏറ്റവും കൂടുതല്‍ സ്വത്തുള്ള ആദ്യത്തെ പത്ത് സ്ഥാനാര്‍ത്ഥികളില്‍ ആറുപേര്‍ ആംആദ്മി പാര്‍ട്ടിയാണ്. മൂന്നുപേര്‍ ബിജെപി അംഗങ്ങളാണ്. കോണ്‍ഗ്രസില്‍ നിന്നും ഒരാളാണ് ഉള്ളത്.

പ്രായം നോക്കിയാല്‍ രാജേന്ദ്ര നഗറില്‍ മത്സരിക്കുന്ന 25 വയസുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോക്കി തുഷീദ് ആണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി. ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഷഹാദറയില്‍ മത്സരിക്കുന്ന നരേന്ദ്ര നാഥ്. ഇദ്ദേഹത്തിന് 75 വയസാണ്. ഇതില്‍ റോക്കിയാണ് ഏറ്റവും സ്വത്ത് കുറഞ്ഞ സ്ഥാനാര്‍ത്ഥി ഇദ്ദേഹത്തിന്‍റെ സ്വത്ത് വെറും 55,574 രൂപയാണ്. ഏറ്റവും സ്വത്ത് കുറഞ്ഞ 10 സ്ഥാനാര്‍ത്ഥികളില്‍ 7 പേര്‍ ആംആദ്മിക്കാരാണ്. രണ്ട് കോണ്‍ഗ്രസുകാരും, ഒരു ബിജെപിക്കാരനും ഈ ലിസ്റ്റിലുണ്ട്.

ഒരു കോടിയില്‍ താഴെ സ്വത്തുള്ള 19 സ്ഥാനാര്‍ത്ഥികളെ ആംആദ്മി രംഗത്ത് ഇറക്കുന്നു. 2015 ല്‍ ഇത് 29 ആയിരുന്നു. ബിജെപിയില്‍ ആണെങ്കില്‍ ഈ വിഭാഗത്തില്‍ മത്സര രംഗത്ത് 16 പേരുണ്ട്. 2015 ല്‍ 1 കോടിയില്‍ കുറവ് സ്വത്തുള്ള സ്ഥാനാര്‍ത്ഥികള്‍ 22 പേരായിരുന്നു ബിജെപിക്കായി മത്സരിച്ചത്. കോണ്‍ഗ്രസില്‍ ഈ വിഭാഗത്തില്‍പ്പെട്ട 16 പേര്‍ 2015 ല്‍ മത്സരിച്ചപ്പോള്‍. ഇത്തവണ മത്സരിക്കുന്നത് 11 പേരാണ്.

സ്ഥാനാര്‍ത്ഥികളുടെ ശരാശരി പ്രായം പരിഗണിച്ചാല്‍ ആംആദ്മി പാര്‍ട്ടിയില്‍ ഇത് 47.3 വയസാണ്. ബിജെപിയില്‍ ഇത് 52.8 ആണ്. കോണ്‍ഗ്രസിലാണെങ്കില്‍ ശരാശരി വയസ് 51.2 വയസാണ്.
 

Follow Us:
Download App:
  • android
  • ios