വിഷയത്തിൽ കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടിസ് അയച്ചു. കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ ഉത്തർപ്രദേശിലെ ആരോഗ്യ വകുപ്പിന് നിർദേശവും നല്‍കിയിട്ടുണ്ട്.

ദില്ലി: അച്ഛന് കരള്‍ പകുത്തു നൽകാൻ അനുവാദം തേടി പതിനേഴുകാരൻ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തർ പ്രദേശുകാരനാണ് ഗുരുതര രോഗം ബാധിച്ചു കഴിയുന്ന അച്ഛന് കരള്‍ പകുത്തു നൽകാൻ അനുവാദം തേടിയത്. വിഷയത്തിൽ കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടിസ് അയച്ചു. കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ ഉത്തർപ്രദേശിലെ ആരോഗ്യ വകുപ്പിന് നിർദേശവും നല്‍കിയിട്ടുണ്ട്.

പതിനേഴുകാരന്‍റെ പ്രാഥമിക ആരോഗ്യ പരിശോധന നടത്താനും കോടതി നിർദേശം നല്‍കിയിട്ടുണ്ട്. പിതാവിന്‍റെ ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള വഴി തേടിയാണ് കൗമാരക്കാരന്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. കുട്ടി ചെറുപ്പമായതിനാൽ രാജ്യത്തെ അവയവദാന നിയമങ്ങൾ തടസമായേക്കും. കുട്ടിയുടെ പിതാവ് ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഈ സാഹര്യത്തിലാണ് സ്വന്തം പിതാവിന്‍റെ ജീവന്‍ പിടിച്ച് നിര്‍ത്താനുള്ള മാര്‍ഗം തേടി പതിനേഴുകാരന്‍ സുപ്രീംകോടതിയില്‍ എത്തിയത്. 

ബഫർ സോൺ വിഷയം, കേന്ദ്ര നിലപാടില്‍ അവ്യക്തത, ഹര്‍ജിയില്‍ പുനപരിശോധനയ്ക്ക് നിര്‍ദേശമില്ല