Asianet News MalayalamAsianet News Malayalam

ബിഹാറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞു, 18 കുട്ടികളെ കാണാതായി

കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

18 Children Missing After Bihar Boat Accident SSM
Author
First Published Sep 14, 2023, 2:07 PM IST

പട്ന: ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ ഇന്ന് രാവിലെ ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി. 34 പേർ ബോട്ടിലുണ്ടായിരുന്നു.കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

ബാഗ്മതി നദിയോട് ചേർന്ന് മധുപൂർപട്ടി ഘട്ടിന് സമീപമാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനാണ് നിര്‍ദേശം. അപകടത്തില്‍പ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായവും പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം നടത്തുകയാണ്. 

Follow Us:
Download App:
  • android
  • ios