Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ ലംഘിച്ചതിന് അറസ്റ്റ്; പിന്നാലെ പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് ടിക് ടോക്; യുവാക്കൾ വീണ്ടും പിടിയിൽ

പൊലീസ് സ്റ്റേഷനുള്ളിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

2 held for shooting tiktok video in vadodara police station
Author
Vadodara, First Published Jun 7, 2020, 6:55 PM IST

വഡോദര: പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് ടിക് ടോക് വീഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. ​ഗുജറാത്തിലെ വഡോദരയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. സൽമാൻ പത്താൻ, ആരിഫ് ഷെയ്ക്ക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 5 നാണ് ഈ ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 
ലോക്ക്ഡൗൺ ഉത്തരവുകൾ ലംഘിച്ചതിന് ഇരുവരെയും ഏപ്രിലിൽ അറസ്റ്റ് ചെയ്ത് സയാജിഗുഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. 

ഈ അവസരത്തിൽ ആയിരുന്നു കേസിന് ആധാരമായ വീഡിയോ പ്രതികൾ ചിത്രീകരിച്ചതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു. പൊലീസ് സ്റ്റേഷനുള്ളിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios