ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ പർവ്വതാരാഹോകരുടെ നീണ്ട ക്യൂ; ചിത്രം വൈറൽ
ദില്ലി: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ ട്രാഫിക് ജാം! കൊടും തണുപ്പിൽ ട്രാഫിക് ജാമിൽ പെട്ട രണ്ട് ഇന്ത്യൻ പർവ്വതാരാഹോകർ ഇവിടെ മരിച്ചു. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പാതയിലെ നീണ്ട ക്യൂവിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
എവറസ്റ്റ് കൊടുമുടിയിലേക്ക് പോകാൻ കഴിഞ്ഞ ദിവസങ്ങളിൽ വളരെയേറെ പേരാണ് കാത്തിരിക്കുന്നത്. ഇതാണ് വലിയ ട്രാഫിക് ജാമിന് കാരണമായത്. നിർമൽ പുർജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ട്രാഫിക് ജാമിന്റെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് മറ്റുള്ളവർ.
ഏതാണ്ട് 320 ഓളം പേരാണ് ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി താണ്ടാൻ ഈ ക്യൂവിൽ ഉണ്ടായിരുന്നത്. കൊടുതണുപ്പിൽ ദീർഘനേരം ക്യൂവിൽ നിന്നവരിൽ ചിലർ മരിച്ചെന്നും ഇതിൽ രണ്ടുപേർ ഇന്ത്യാക്കാരാണെന്നുമാണ് ഔദ്യോഗിക അറിയിപ്പ്.
