ദില്ലി: ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടിയതായി ദില്ലി പൊലീസ്. ദില്ലി നഗരത്തില്‍ ആക്രമണത്തിന് പദ്ധിതിയിട്ട ഭീകരരെയാണ് പിടികൂടിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സാറായി കലേ ഖാനില്‍ നിന്നാണ് ജമ്മു കശ്മീര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായത്. ബരാമുള്ള സ്വദേശിയായ അബ്ദുല്‍ ലത്തീഫ് മിര്‍(22), കുപ്വാര സ്വദേശിയായ ബഷീര്‍ അഹമ്മദ് (20)എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 തിരയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ഇവര്‍ പിടിയിലായത്. ദില്ലിയില്‍ ആക്രമണം നടത്തി നേപ്പാള്‍ അതിര്‍ത്തി വഴി പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.