Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; കുപ്‍വാര മച്ചിൽ സെക്ടറിൽ 2 ഭീകരരെ വധിച്ചു; തെരച്ചിൽ തുടര്‍ന്ന് സുരക്ഷസേന

നിയന്ത്രണ രേഖയിലൂടെ ഇന്ത്യൻ ഭാ​ഗത്തേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകർത്തതെന്ന വിവരമാണ് സൈനിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്. 

2 terrorists killed encounter Jammu and Kashmirs Kupwara sts
Author
First Published Oct 26, 2023, 3:58 PM IST

ദില്ലി: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നതായി സുരക്ഷസേന അറിയിച്ചു. കുപ്‍വാരയിലെ മച്ചിൽ സെക്ടറിലാണ് ഇപ്പോൾ ഏറ്റുമുട്ടൽ തുടരുന്നത്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യൻ ഭാ​ഗത്തേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകർത്തതെന്ന വിവരമാണ് സൈനിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസും സൈന്യവും സ്ഥിരീകരിക്കുന്നുണ്ട്. സൈന്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയാണ് ഇവിടെ തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനിടെയാണ് ഭീകരർ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നുവെന്ന് സുരക്ഷ സേനക്ക് അറിയിപ്പ് ലഭിച്ചത്. തുടർന്നുണ്ടായ ഏറ്റമുട്ടലിലാണ് രണ്ട് ഭീകരരെ വ​ധിച്ചത്. അതേ സമയം കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്നാണ് സൈന്യത്തിന് അറിയാൻ സാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇവിടെ തെരച്ചിൽ പുരോ​ഗമിക്കുകയാണ്. 

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

Follow Us:
Download App:
  • android
  • ios