Asianet News MalayalamAsianet News Malayalam

ട്രെയിനിലെ ഭക്ഷണം കഴിച്ചു; 20 യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

 ദില്ലിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 

20 passengers fall sick after eating rail food
Author
New Delhi, First Published Apr 7, 2019, 4:12 PM IST

ദില്ലി: ദില്ലി-ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസില്‍ നിന്നും ഭക്ഷണം കഴിച്ച 20 യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥ്യം. ബുദ്ധിമുട്ടുകള്‍ പ്രകടമാക്കിയതോടെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ദില്ലിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച യാത്രക്കാര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് തൊട്ടടുത്ത സ്റ്റേഷനില്‍ ഇറക്കിയ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വെ അധികൃതര്‍ വെളിപ്പെടുത്തി.
 

Follow Us:
Download App:
  • android
  • ios