മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ബംഗ്ലാദേശ് പൗരനെ കാഞ്ഞങ്ങാട് നിന്ന് പിടികൂടി

കാസർകോട്: മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് താമസിച്ചതിന് ബംഗ്ലാദേശ് പൗരനെ കാഞ്ഞങ്ങാട് നിന്നും അറസ്റ്റ് ചെയ്തു. അതിയാർ റഹ്മാൻ എന്ന 20കാരനാണ് പിടിയിലായത്. ബല്ല വില്ലേജിൽ ആലയി പൂടംകല്ലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. ആൻ്റി ടെററിസ്റ്റ് സ്കോഡാണ് ഇയാളെ പിടികൂടിയത്.

YouTube video player