ഉഡല്‍ഗുരി ജില്ലയിലെ ടാംഗ്ല മുന്‍സിപ്പല്‍ ബോര്‍ഡാണ് കൊക്കുകളുടെ കൂടുകള്‍ നശിപ്പിക്കാനുള്ള ഉത്തരവിട്ടത്. വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി ജൂണ്‍ 8നായിരുന്നു ഇല്ലിക്കാടുകളിലെ കൊക്കുകളുടെ കൂടുകള്‍ നശിപ്പിക്കാന്‍ ഉത്തരവിട്ടത്.
കൊവിഡ് പരത്തുമെന്ന ഭീതിയില്‍ കൂടുകള്‍ നശിപ്പിച്ചു, 200 വെള്ളക്കൊക്കുകള്‍ക്ക് ദാരുണാന്ത്യം. അസമിലെ ഉഡല്‍ഗുരി ജില്ലാധികൃതരുടെ വിചിത്ര ഉത്തരവാണ് മുട്ട വിരിഞ്ഞിരങ്ങിയ കുഞ്ഞ് കൊക്കുകളുടെ അടക്കം അന്തകനായത്. കൊവിഡ് 19 പകര്‍ത്തുമെന്ന ഭീതിയിലാണ് ചതുപ്പ് നിലങ്ങളിലും മുളകളിലുമായി നൂറ് കണക്കിന് കൊക്കുകളുടെ കൂടുകള്‍ നശിപ്പിച്ചത്. ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ മേഖലയ്ക്ക് സമീപമുള്ള ഇല്ലിക്കൂട്ടങ്ങളിലെ കൊക്കുകളുടെ കൂടുകളാണ് നശിപ്പിച്ചത്. കൊക്കുകളുടെ കാഷ്ഠത്തില്‍ നിന്ന് കൊവിഡ് 19 വൈറസ് പടരുമെന്ന ധാരണയ്ക്ക് പിന്നാലെയായിരുന്നു. ഉഡല്‍ഗുരി ജില്ലയിലെ ടാംഗ്ല മുന്‍സിപ്പല്‍ ബോര്‍ഡാണ് കൊക്കുകളുടെ കൂടുകള്‍ നശിപ്പിക്കാനുള്ള ഉത്തരവിട്ടത്. വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി ജൂണ്‍ 8നായിരുന്നു ഇല്ലിക്കാടുകളിലെ കൊക്കുകളുടെ കൂടുകള്‍ നശിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇല്ലിക്കാടുകളില്‍ കൂട് വച്ചിരിക്കുന്ന കൊക്കുകളുടെ കാഷ്ഠം മണ്ണും വായുവും മലിനമാക്കുന്നു. ഇത് കൊറോണ വൈറസ് വ്യാപനത്തിനും കാരണമാണ്. അതില്‍ ഇല്ലിക്കാടുകള്‍ നശിപ്പിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നതായിരുന്നു നോട്ടീസ്. ഈ പ്രദേശത്ത് താമസിക്കുന്ന അഞ്ച് പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. മഹേന്ദ്ര ഡേക, അമിയോ നര്‍സറി, രജത് ഭട്ടാചാര്‍ജി, ലോക്ജീത് സുതര്‍, ഗിതിക ദാസ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ജൂണ്‍ 24ന് സുതറിന്‍റെ വീട്ടില്‍ അരുമില്ലാതിരുന്ന സമയത്ത് അധികാരികളെത്തി ഇല്ലിക്കാട് വെട്ടിനശിപ്പിക്കുകയായിരുന്നു. ഇതില്‍ ഇരുനൂറോളം വെള്ളക്കൊക്കുകള്‍ ചത്തുപോയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ അസം മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷിക്കാന്‍ വനംവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ നിര്‍ദ്ദേശം നല്‍കി. ഇല്ലിക്കാടുകളില്‍ നിന്ന് രക്ഷിച്ച വെള്ളക്കൊക്കുകളെ കാസിരംഗയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ട് പോവുമെന്നാണ് സൂടചന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
