ബംഗലൂരു: കർണാടകത്തിൽ പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി ചിത്രം ഇന്ന്‌ തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. പത്രിക പിൻവലിക്കാൻ വ്യാഴാഴ്ച വരെ സമയമുണ്ട്. ബിജെപി ടിക്കറ്റ് നിഷേധിച്ച മുൻ കോൺഗ്രസ്‌ എം എൽ എ റോഷൻ ബെയ്‌ഗ്‌ ശിവാജി നഗറിൽ സ്വതന്ത്രനായി മത്സരിച്ചേക്കും. 13 വിമത എം എൽ എമാർക്കാണ് ബിജെപി സീറ്റ് നൽകിയിരിക്കുന്നത്. 

മുഴുവൻ സ്ഥാനാർത്ഥികളെയും കോൺഗ്രസ്‌ പ്രഖ്യാപിച്ചു. അഞ്ച് സീറ്റ് ഒഴിച്ചിട്ട ജെ ഡി എസ് ഒരു സീറ്റിൽ ബിജെപി വിമതനെ പിന്തുണക്കുന്നു. ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ് . ഒൻപതിന് ഫലമറിയാം.