Asianet News MalayalamAsianet News Malayalam

ലോക്സഭ തെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ട‍ർമാര്‍ കൂടുതൽ, പുതിയ കണക്കുകള്‍ പുറത്ത്

രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

2024 Lok Sabha election; Election Commission of india released the figures of registered voters
Author
First Published Feb 9, 2024, 5:30 PM IST

ദില്ലി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് കൂടുതലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പുതിയ കണക്കുകളില്‍ വ്യക്തമാക്കുന്നത്. ആകെ വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്.

49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. 18-29 വയസിലുള്ള 1,84,81,610 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 20-29 വയസിലുള്ള 19 കോടി 74 ലക്ഷം വോട്ടര്‍മാരാണുള്ളത്. ലോക്സഭ  തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകള്‍ പുറത്ത് വിട്ടത്. ജമ്മു കശ്മീരിലെ വോട്ടർപട്ടിക പുതുക്കലും വിജയകരമായി പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പ്രതി പിടിയിൽ

 

Latest Videos
Follow Us:
Download App:
  • android
  • ios