Asianet News MalayalamAsianet News Malayalam

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി; രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യമന്ത്രാലയം

വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്.

222 Indians returned  from afghanistan
Author
Delhi, First Published Aug 22, 2021, 6:27 AM IST

ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരാണ് മടങ്ങിയത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കാബൂൾ വിമാനത്താവള  പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ച് വിമാനത്താവളത്തിലെത്താൻ  ശ്രമിക്കരുതെന്ന് യു എസ് എംബസി നിര്‍ദ്ദേശിച്ചു. താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ രഹസ്യാന്വോഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കിയിരിക്കുകയാണ്. താലിബാൻ വഴി തടയുന്നതിനാൽ പലർക്കും കാബൂളിൽ  എത്താനായിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios