Asianet News MalayalamAsianet News Malayalam

ദളിത് യുവാവിനൊപ്പം ഇതര വിഭാഗത്തിലെ യുവതി ഒളിച്ചോടി, യുവാവിന്റെ അമ്മയെ ബന്ധിയാക്കി യുവതിയുടെ ബന്ധുക്കൾ

യുവാവും യുവതിയും പഠനം പൂർത്തിയാക്കി ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു. മകളെ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയതിന് ശേഷമായിരുന്നു യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടിലെത്തിയത്

23 year old women elopes with 24 year old dalit youth Girls parents take away boys mother to make them return
Author
First Published Aug 15, 2024, 12:10 PM IST | Last Updated Aug 15, 2024, 12:10 PM IST

ധർമ്മപുരി: ദളിത് യുവാവിനൊപ്പം ഒളിച്ചോടി ഇതര ജാതിയിലുള്ള യുവതി, യുവാവിന്റെ അമ്മയെ ബന്ദിയാക്കി യുവതിയുടെ ബന്ധുക്കൾ. തമിഴ്നാട് ധർമ്മപുരിയിലാണ് സംഭവം. ധർമ്മപുരിക്ക് സമീപത്തെ മൊറപ്പൂർ ഗ്രാമത്തിലാണ് 24 വയസുളള ദളിത് യുവാവിനൊപ്പം 23 വയസുള്ള ഇതര ജാതിയിലെ യുവതി ചൊവ്വാഴ്ച ഒളിച്ചോടിയത്. പിന്നാലെ അസാധാരണ സംഭവങ്ങൾക്കാണ് ഈ തമിഴ് ഗ്രാമം സാക്ഷിയായത്. വീട് പുറത്ത് നിന്ന് പൂട്ടിയിട്ട ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് കമിതാക്കൾ ഒളിച്ചോടിയത്. 

ഗൌണ്ടർ വിഭാഗത്തിലുള്ള യുവതി ഒളിച്ചോടിയത് മനസിലായ രക്ഷിതാക്കൾ മകളെ ഫോണിലൂടെ ബന്ധപ്പെടാൻ സാധിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്നാണ് മറുപടി ലഭിച്ചത്. ഇതിന് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കൾ ദളിത് യുവാവിന്റെ വീട്ടിലെത്തി ബഹളം വച്ചത് പിന്നാലെ യുവാവിനെ വിളിക്കാൻ ആവശ്യപ്പെട്ടതോടെ യുവാവിന്റെ അമ്മ ഭയന്നു. ഫോണിൽ മകനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നാണ് മറുപടി ലഭിച്ചത്. ഇതോടെയാണ് രോക്ഷാകുലരായ യുവതിയുടെ ബന്ധുക്കൾ ദളിത് യുവാവിന്റെ അമ്മയെ ബന്ധിയാക്കിയത്. 

യുവാവും യുവതിയും പഠനം പൂർത്തിയാക്കി ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു. മകളെ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയതിന് ശേഷമായിരുന്നു യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടിലെത്തിയത്. കൃഷിയിൽ ബിരുദധാരിയാണ് യുവാവുമായി 23കാരിക്ക് പ്രണയമുണ്ടെന്ന് ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നു. എങ്കിലും മകളെ കാണാതായ അതേദിവസം തന്നെ യുവാവിനെ കാണാതായതോടെയാണ് ഇരുവരും ഒളിച്ചോടിയതാണെന്ന് ബന്ധുക്കൾക്ക് മനസിലായത്. ഇതിന് പിന്നാലെയാണ് ഒളിച്ചോടിയവർ തിരികെ വരുന്നതിനാണെന്ന് വ്യക്തമാക്കി യുവാവിന്റെ അമ്മയെ പിടികൂടി കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios