ലക്നൗ: കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ യുവാവ് മരിച്ചു. യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കൊവിഡ് മരണമാണിത്. ബസ്തി സ്വദേശിയായ 25 കാരനാണ് മരിച്ചത്. മഹാരാഷ്ട്രക്ക് പോയ വിവരം യുവാവ് മറച്ചുവച്ചെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. അതേസമയം ഗുജറാത്തിൽ എട്ട് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തില്‍ 82 പേരാണ് രോഗബാധിതരായത്. 

അതിനിടെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 320 ആയി. പുതുതായി 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതിൽ 16 പേർ മുംബൈയിൽ നിന്നും 2 പേർ പൂണെയില്‍ നിന്നുമാണ്. 24 മണിക്കൂറിനിടെ രണ്ട് പേരാണ് സംസ്ഥാനത്ത് മരിച്ചത്. താനെയിലെ  ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന 50കാരനും മുംബൈയിൽ ചികിത്സയിലായിരുന്നു 75കാരനുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 12 ആയി.