ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വൈകിട്ട് 7.55 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഷിംലയുടെ വടക്കു-കിഴക്കൻ മേഖലയിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രദേശത്ത് നാശനഷ്‌ടങ്ങളോ ജീവഹാനിയോ ഉണ്ടായിട്ടില്ല.