ഉന്നാവ്: ഉന്നാവില്‍ ട്രക്കില്‍ നിന്നും പുറത്തേക്കെറിഞ്ഞ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബിജെപി നേതാവുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ച നടന്ന അപകടത്തില്‍ ബിജെപി ജില്ലാ പ്രസിഡന്‍റ് ശ്രീകാന്ത് ഗൗതം അടക്കമുള്ളവര്‍ക്ക് പരിക്കേറ്റതായി ഔട്ട്‍‍ലുക്ക് റിപ്പോര്‍ട്ട് ചെയ്തു. 

ലഖ്നൗവിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ഭക്ഷണം കഴിക്കാനായി റോഡരികില്‍ വണ്ടി നിര്‍ത്തിയ ബിജെപി നേതാവിനാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ട്രക്കില്‍ നിന്ന് ഡ്രൈവര്‍ സിലിണ്ടര്‍ പുറത്തേക്ക് എറിയുകയായിരുന്നു. പൊട്ടിത്തെറിച്ച സിലിണ്ടറിന്‍റെ ഭാഗങ്ങള്‍ മൂവരുടെയും മുഖത്തും കഴുത്തിലും പതിക്കുകയായിരുന്നെന്ന് ദൃക്ഷ്സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമല്ല.