ഭോപ്പാല്‍ സിറ്റിയിലെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിമാനം തകര്‍ന്നുവീണത്. ഭോപ്പാലില്‍നിന്ന് ഗുണയിലേക്ക് പറക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു. 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചെറു പരിശീലന വിമാനം വയലില്‍ തകര്‍ന്നു വീണു. അപകടത്തില്‍ മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഭോപ്പാല്‍ പൊലീസ് ഓഫിസര്‍ അരുണ്‍ ശര്‍മ പറഞ്ഞു. ഭോപ്പാല്‍ സിറ്റിയിലെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിമാനം തകര്‍ന്നുവീണത്. ഭോപ്പാലില്‍നിന്ന് ഗുണയിലേക്ക് പറക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു. പൈലറ്റുമാര്‍ക്ക് നിസാരപരിക്കാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.