ഉദയ്പുര്‍: കനത്ത മഴയെ തുടര്‍ന്ന് രാജസ്ഥാനിലെ സ്കൂള്‍ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ശനിയാഴ്ചയാണ് ഉദയ്പുര്‍ ജില്ലയിലെ തൊബ്വാരയില്‍  ഗവണ്‍മെന്‍റ് മിഡില്‍ സ്കൂളിന്‍റെ ഭിത്തി മഴയില്‍ തകര്‍ന്നത്.

സ്കൂള്‍ ഭിത്തി തകര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി ഖേര്‍വാര പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഭന്‍വാര്‍ ലാല്‍ അറിയിച്ചു. മനീഷ മീണ(10), അവിനാശ്(8), ആയുഷ്(5) എന്നിവരാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സ്കൂളിലെ പ്രിന്‍സിപ്പാള്‍ പൊലീസില്‍ പരാതി നല്‍കി.