ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.

ശ്രീനഗര്‍: ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാനിൽ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരിൽ നിന്ന് സൈന്യം ആയുധങ്ങൾ പിടിച്ചെടുത്തു.

ഷോപ്പിയാനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഹന്ദ്വാരയിലെ യാരൂ മേഖലയിലും വെടിവയ്പ്പ് ഉണ്ടായി. 

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇമാംസാഹിബില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.