കിണറിന് മുകളിലെ മേല്‍ക്കൂര തകര്‍ന്നതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. 

വിദിഷ: മധ്യപ്രദേശിലെ വിദിഷയില്‍ 30 പേര്‍ കിണറ്റില്‍ വീണു. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ ഒരുമിച്ച് കിണറ്റില്‍ വീണത്. 20 പേരെ രക്ഷപ്പെടുത്തി. 10 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വിദിഷ ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച് ബസോദ എന്ന സ്ഥലത്താണ് സംഭവം. കിണറിന് മുകളിലെ മേല്‍ക്കൂര തകര്‍ന്നതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. ബന്ധപ്പെട്ടവരുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona