ചൊവ്വാഴ്ച രാത്രി യുവതിയെ ആക്രമിച്ച അജ്ഞാതന്‍ കല്ലുകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
താനെ: 35 വയസുകാരിയായ ലൈംഗിക തൊഴിലാളിയെ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുംബൈയിലെ താനെ ജില്ലയിലുള്ള ഭീവണ്ടിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് യുവതിയെ അജ്ഞാത വ്യക്തിയുടെ അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഭീവണ്ടി ഠൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയ് കദം പറഞ്ഞു.
കൊല്ലപ്പെട്ട ലൈംഗിക തൊഴിലാളിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. പൂനെയില്‍ നിന്ന് ഭീവണ്ടിയിലെ ഹനുമാന്‍ തെക്ടി മേഖലയിലെത്തി അവിടെ താമസമാക്കിയ യുവതി മറ്റൊരു ലൈംഗിക തൊഴിലാളിക്കൊപ്പമാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി യുവതിയെ ആക്രമിച്ച അജ്ഞാതന്‍ കല്ലുകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. യുവതി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.
ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു; ബസ്സിൽ 50 പേർ, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിലാണ് തീ പടർന്നത്. ഈ സമയത്ത് ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിലുണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു.
ബസ്സിലെ ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസ്സിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
