ക്രിമിനല്‍ കേസിലടക്കം ഉള്‍പ്പെട്ട 36 ബിസിനസ് ഭീമന്മാരാണ് വിദേശത്തേക്ക് കടന്നതെന്ന് എന്‍ഫോഴ്സ്മെന്‍റ് അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു

ദില്ലി: രാജ്യത്തെ പറ്റിച്ച് വിദേശത്തേക്ക് പറന്നത് വിജയ് മല്യയും നീരവ് മോദിയും മാത്രമല്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അഭിഭാഷകന്‍ സുപ്രീം കോടതിയില്‍. ക്രിമിനല്‍ കേസിലടക്കം ഉള്‍പ്പെട്ട 36 ബിസിനസ് ഭീമന്മാരാണ് വിദേശത്തേക്ക് കടന്നതെന്ന് ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അഗസ‍്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസ് പ്രതിയായ സുഷെന്‍ മോഹന്‍ ഗുപ്തയുടെ ജാമ്യ ഹരജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. 

സമൂഹവുമായി നല്ല ബന്ധമുള്ളതിനാല്‍ താന്‍ രാജ്യം വിടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും സൂഷെന്‍ ഗുപ്ത കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്സി, സുന്ദരേശ ബ്രദര്‍ എന്നിവര്‍ക്കും സമൂഹവുമായി ബന്ധമുണ്ടായിരുന്നെന്നും ഇവരെല്ലാം ഇപ്പോള്‍ വിദേശത്താണെന്നുമായിരുന്നു എന്‍ഫോഴ്സ്മെന്‍റ് അഭിഭാഷകന്‍റെ മറുപടി. ജാമ്യ ഹര്‍ജി ഏപ്രില്‍ 20ലേക്ക് മാറ്റി.