കുംഭമേളയിൽ ദുരന്തത്തിൽ മരിച്ചവരെ കുറിച്ചും മോദിയും യോ​ഗിയും ചിന്തിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാ​ഗം

ലക്നൗ: മഹാകുംഭമേളയിലെ തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ .ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തി. ഇന്നലെ മാത്രം 67.68 ലക്ഷം പേർ സ്നാനം നടത്തിയെന്നും യുപി സർക്കാർ വ്യക്തമാക്കി.അതേ സമയം പ്രധാനമന്ത്രിയുടെ കുംഭമേള സ്നാനത്തിനെതിരെ, വിമർശനവുമായി സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാ​ഗം രംഗത്തെത്തി.കുംഭമേളയിൽ ദുരന്തത്തിൽ മരിച്ചവരെ കുറിച്ചും മോദിയും യോ​ഗിയും ചിന്തിക്കണം.​ഗം​ഗ ശുദ്ധീകരിക്കുമെന്ന് പറഞ്ഞ ഒരു സർക്കാറും ​വാ​ഗ്ദാനം പാലിച്ചില്ല.പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെയും സർക്കാർ ​ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ​ഗം​ഗയുടെ ആ​ഗ്രഹം.യുവാക്കൾ അനധികൃതമായും വിദേശത്തേക്ക് പോകുന്നത് രാജ്യത്ത് ജോലിയില്ലാത്തതുകൊണ്ടാണ്, ഈ സാഹചര്യം മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒരു രാജ്യത്തിലെ ജനസംഖ്യയുടെ ചുരുങ്ങിയത് മൂന്നിലൊന്നാളുകളെങ്കിലും പവിത്രമായ ത്രിവേണീ സ്നാനത്തിനെത്തുന്നു എന്നുള്ളതാണ് അത്ഭുതകരമെകെ സുരേന്ദ്രന്‍ പറഞ്ഞു.ഈ നാടിന്‍റെ സാംസ്കാരിക പൈതൃകങ്ങളിൽ നിന്ന് അകലം പാലിക്കാൻ വാശിപിടിക്കുന്ന ഒരു പൊളിറ്റിക്കൽ ഇക്കോസിസ്ററമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം സമഹമാധ്യമത്തില്‍ കുറിച്ചു