കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.   

ദില്ലി: ദില്ലിയിലെ (Delhi) ഓള്‍ഡ് സീമാപുരിയില്‍ വീടിന് തീപിടിച്ച് (Fire) കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് (Fireforce) എത്തി തീയണച്ചെങ്കിലും വീട്ടിലുള്ളവരെ രക്ഷിക്കാനായില്ല. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ ഫ്‌ലോറില്‍ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആശു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. 22 കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു.

തിരുവനന്തപുരത്ത് സിപിഐഎം നേതാവിന്‍റെ വീടിന് നേര്‍ക്ക് പടക്കമെറിഞ്ഞു; വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ത്തു

ഇയാള്‍ രണ്ടാം നിലയിലായിരുന്നു ഉറങ്ങിയത്. മറ്റുള്ളവരെല്ലാം തീപിടുത്തമുണ്ടായ മൂന്നാം നിലയിലായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ ഹരിലാല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് അപകടം. ആശു ജോലിക്കായി ശ്രമിക്കുന്നു. മകള്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.