രാംപുര്‍: ഉത്തര്‍പ്രദേശിലെ രാംപുരില്‍ ഭര്‍ത്താവിന്‍റെ മുന്നിലിട്ട് യുവതിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസമാണ് ക്രൂരപീഡനം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും ഭാര്യയെയും നാല് യുവാക്കള്‍ തടഞ്ഞ് നിര്‍ത്തി അപമാനിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ദേശീയമാധ്യമമായ ഇന്ത്യാടുഡേ ആണ് ക്രൂര പീഡനത്തിന്‍റെ വാര്‍ത്ത പുറത്ത് വിട്ടത്.

ഭര്‍ത്താവിനെ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി യുവാക്കള്‍ മര്‍ദ്ദിച്ചവശനാക്കിയ ശേഷം തൊട്ടടുത്ത മരത്തില്‍ കെട്ടിയിട്ടു. പിന്നീട് ഭര്‍ത്താവിന്‍റെ മുന്നിലിട്ട് യുവതിയെ ക്രൂര പീഡനത്തിനിരയാക്കി. ബലാത്സംഘ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ യുവാക്കള്‍ പിന്നീട് ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

പീഡനത്തിന് ശേഷം യുവാവിനെയും ഭാര്യയെയും ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. പീഡന ദൃശ്യം മാധ്യമങ്ങില്‍ എത്തിയതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. മൂന്ന് പ്രതികളെ തിരിച്ചറഞ്ഞിതയി പൊലീസ് പറഞ്ഞു. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.