Asianet News MalayalamAsianet News Malayalam

മരിച്ചുവെന്ന് വിധിയെഴുതി ഏഴു മണിക്കൂര്‍ ഫ്രീസറില്‍; നാല്‍പ്പതുകാരന് 'ജീവന്‍ വച്ചു'

കഴിഞ്ഞ വ്യാഴാഴ്ചയാണ് മൊട്ടോര്‍ സൈക്കിള്‍ ഇടിച്ച് പരിക്കേറ്റ ശ്രീകേഷ് കുമാറിനെ മൊറാദാബാദ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്. അന്ന് രാത്രിയോടെ തന്നെ ഡോക്ടര്‍ ഇയാള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 

40 year old dead man in Moradabad comes out alive from mortuary freezer after 7 hrs
Author
Moradabad, First Published Nov 21, 2021, 5:42 PM IST

മൊറാബാദ്: മരിച്ചെന്ന് വിധിയെഴുതി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച നാല്‍പ്പതുകാരന്‍ (40 year old Man) വീണ്ടും ജീവിതത്തിലേക്ക്. ഏഴു മണിക്കൂര്‍ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നാല്‍പ്പതുകാരനാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് (Moradabad) ഈ സംഭവം നടന്നത്. മൊറാദാബാദ് നഗരസഭയിലെ ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറാണ് 'വീണ്ടും ജീവന്‍ നേടിയത്'.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മൊട്ടോര്‍ സൈക്കിള്‍ ഇടിച്ച് പരിക്കേറ്റ ശ്രീകേഷ് കുമാറിനെ മൊറാദാബാദ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്. അന്ന് രാത്രിയോടെ തന്നെ ഡോക്ടര്‍ ഇയാള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അടുത്ത ദിവസം മാത്രം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സാധിക്കുന്നതിനാല്‍ 'മൃതദേഹം' മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിക്കാന്‍ തീരുമാനമായി. ഇയാളെ തിരിച്ചറിഞ്ഞ് പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ട പേപ്പറുകളില്‍ ഇയാളുടെ കുടുംബാഗംങ്ങള്‍ ഒപ്പിട്ടും നല്‍കിയിരുന്നു.

ഏന്നാല്‍ ഏഴു മണിക്കൂറിന് ശേഷം ശ്രീകേഷ് കുമാറിന്‍റെ മൃതദേഹം പുറത്ത് എടുത്തപ്പോള്‍ സാക്ഷിയായി അവിടെ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്‍റെ സഹോദര പത്നി മധുബാല ശ്രീകേഷിന്‍റെ ശരീരത്തില്‍ അനക്കം ഉള്ളതായി കണ്ടു. ഇതോടെ  അവര്‍ ബഹളം വച്ചു. ഇതോടെ മറ്റു കുടുംബാഗംങ്ങളും ഓടി എത്തി മൃതദേഹത്തിന് ചുറ്റും കൂടി. അവര്‍ ഡോക്ടര്‍മാരോടും പൊലീസിനോടും വീണ്ടും പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

വീണ്ടും ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരത്തില്‍ സ്പന്ദനം ഉള്ളതായി കണ്ടെത്തുകയും അതിവേഗം മറ്റ് അടിയന്തര സേവനങ്ങള്‍ നല്‍കുകയും ചെയ്ത ശേഷം മീരറ്റിലേക്കുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ശ്രീകേഷ് കുമാര്‍ അബോധാവസ്ഥയില്‍ ആണെങ്കിലും അപകട നില തരണം ചെയ്തുവെന്നാണ് കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read More: പിതാവിന്‍റെ സഹായത്തോടെ ഭാര്യയുടെ കാമുകനെ കഴുത്തറുത്ത് കൊന്നു; രണ്ട് പേര്‍ അറസ്റ്റില്‍

ആദ്യവിവാഹത്തിലെ മകളെ വിവാഹം ചെയ്ത കാമുകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന് 70കാരി

ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്ത് കാമുകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന് എഴുപതുകാരി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് കൊലപാതകം നടന്നത്. വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്ന 57കാരനായ കാമുകന്‍ തന്‍റെ ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തതാണ് എഴുപതുകാരിയെ പ്രകോപിപ്പിച്ചത്. മുംബൈ വടാലയിലെ വീട്ടില്‌‍ വച്ചാണ് കൊലപാതകം നടന്നത്. 70കാരിയായ ശാന്തി പാലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബിമല്‍ ഖന്ന എന്നയാളാണ് കൊല്ലപ്പെട്ടത്.  

1984ലെ സിഖ് കലാപത്തിന് ശേഷം പഞ്ചാബില്‍ നിന്ന് മുംബൈയിലെത്തി താമസമാക്കിയതായിരുന്നു ശാന്തിപാല്‍. ആദ്യവിവാഹത്തില്‍ നിന്നുള്ള മകളുമൊത്താണ് ഇവര്‍ മുംബൈയില്‍ എത്തിയത്. മുംബൈയില്‍ ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത വ്യക്തിയായിരുന്നു ബിമല്‍ ഖന്ന. സൌഹൃദം പ്രണയമായതോടെ ഇവര്‍ വര്‍ഷങ്ങളായി ഒരുമിച്ചായിരുന്നു താമസം. ബിമല്‍ ഖന്നയില്‍ ശാന്തി പാലിന് മറ്റൊരു മകള്‍ കൂടിയുണ്ട്. ഇതിനിടയിലാണ് ശാന്തിപാലിന്‍റെ ആദ്യ ബന്ധത്തിലെ മകളെ ബിമല്‍ ഖന്ന വിവാഹം ചെയ്യുന്നത്. ശാന്തിപാലിനെ അറിയിക്കാതെയായിരുന്നു വിവാഹം. എന്നാല്‍ വിവരം അറിഞ്ഞ ശാന്തിപാലും ബിമല്‍ ഖന്നയും തമ്മില്‍ ചൊവ്വാഴ്ച വീട്ടില്‍ വച്ച് വാക്കേറ്റമുണ്ടായി.

തര്‍ക്കം കയ്യേറ്റത്തിലെത്തിയതോടെ മകളുടെ ജീവിതം ബിമല്‍ ഖന്ന നശിപ്പിച്ചുവെന്ന് പറഞ്ഞ് ശാന്തിപാല്‍ ചുറ്റികയെടുത്ത് അടിക്കുകയായിരുന്നു. അടിയേറ്റ ബിമല്‍ ഖന്ന ബോധരഹിതനായി നിലത്തുവീണ്. നേരത്തെ മസ്തിഷ്കാഘാതം വന്നിട്ടുള്ളയാളാണ് ബിമല്‍. ബോധം നശിച്ച നിലയില്‍ ബിമലിനെ ശാന്തി പാല്‍ തന്നെ ബുധനാഴ്ച ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും ബിമല്‍ ഖന്ന മരിച്ചിരുന്നു. കുഴഞ്ഞുവീണതാണെന്ന ശാന്തിപാലിന്‌റെ മൊഴിയില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തലയിലെ മുറിവ് ഡോക്ടര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios