തിരുവനന്തപുരം: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ എന്‍ഫോഴ്സ്മെന്‍റ് ഓഫീസര്‍/അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുപിഎസ്സി പ്രത്യേക വിഞ്ജാപനത്തിലൂടെയാണ് അപേക്ഷകള്‍ ക്ഷണിച്ചത്. 421 ഒഴിവുകളാണുള്ളത്. 

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷകള്‍ അയയ്ക്കാം. 30 വയസ്സാണ് പ്രായപരിധി. എസ്സി, എസ് ടിക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒബിസിക്കാര്‍ക്ക് മൂന്നുവര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. എഴുത്തു പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെര‍ഞ്ഞെടുപ്പ്. ഒക്ടോബര്‍ നാലിനാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 

താല്‍പ്പര്യമുള്ളവര്‍ക്ക് www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 25 രൂപ. എസ്ബിഐ ശാഖകളില്‍ നേരിട്ടോ നെറ്റ് ബാങ്കിങ് വഴിയോ ഫീസടയ്ക്കാം. സംവരണ വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ഫീസടയ്ക്കേണ്ട. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.