ഭോ​പ്പാ​ൽ:  മ​ധ്യ​പ്ര​ദേ​ശി​ൽ അതിഥി തൊ​ഴി​ലാ​ളി​ക​ൾ ക​യ​റി​യ ലോ​റി മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലേ​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്കും പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 

മാ​ങ്ങാ​ക​യ​റ്റി​യ ട്ര​ക്കി​ലാ​ണ് ഇ​വ​ർ യാ​ത്ര ചെ​യ്ത​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ ന​ര​സിം​ഹ​പു​രി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. 

ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​രാ​ഷ്ട്ര​യി​ൽ പാ​ള​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ൽ ട്രെ​യി​ൻ ക​യ​റി​യി​റ​ങ്ങി 16 പേ​ർ മ​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം വീ​ണ്ടും ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ക്കു​ന്ന​ത്.