ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരരെയാണ് വധിച്ചത്. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തിന്‍റെ വലിയ വിജയമെന്ന് കശ്മീർ ഐജി വിജയകുമാർ പറഞ്ഞു.
ദില്ലി: ജമ്മു കശ്മീരിൽ (Jammu And Kashmir) രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ (Terrorist Encounter) അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ബഡ് ഗാമിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ ജെയ്ഷെ മുഹമ്മദ് കമാന്റർ സാഹിദ് വാനിയും പാകിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനും ഉള്‍പ്പെടുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തിന്‍റെ വലിയ വിജയമെന്ന് കശ്മീർ ഐജി വിജയകുമാർ പറഞ്ഞു.
Scroll to load tweet…
Also Read: കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം
