സമൂഹത്തിൽ രണ്ട് മുതൽ നാല് മക്കൾ വരെ മാത്രമാണ് സ്വാഭാവികമെന്നും ബിജെപി എംഎൽഎ

ബല്ലിയ: മുസ്ലിം മതവിശ്വാസികൾക്കിടയിലെ ബഹുഭാര്യാത്വത്തിനെതിരെ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ. 50 ഭാര്യമാരും 1050 മക്കളും എന്നത് ആചാരമല്ല മറിച്ച് മൃഗങ്ങളുടെ പ്രവർത്തിയാണെന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്.

"മുസ്ലിം മതവിശ്വാസികൾക്കിടയിൽ, ആളുകൾക്ക് 50 ഭാര്യമാരും 1050 മക്കളുമുണ്ട്. ഇത് ആചാരമല്ല, മറിച്ച് മൃഗങ്ങളുടെ പ്രവർത്തിയാണ്. സമൂഹത്തിൽ രണ്ട് മുതൽ നാല് മക്കൾ വരെ മാത്രമാണ് സ്വാഭാവികം," അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് എംഎൽഎയുടെ ഈ പ്രസ്താവന.

Scroll to load tweet…

കഴിഞ്ഞ ജൂലൈ മാസത്തിൽ ഹിന്ദുത്വത്തെ സംരക്ഷിക്കാൻ എല്ലാ ഹിന്ദു ദമ്പതിമാർക്കും അഞ്ച് മക്കൾ വേണമെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇതാവശ്യമാണെന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.