ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സഖ്യകക്ഷിയായ ജെഡിയുവില്‍ നിന്ന് ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത്. നവംബര്‍ 26ന് കൂറുമാറിയ മൂന്ന് പേര്‍ക്ക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജെഡിയു മുതിര്‍ന്ന നേതാക്കളറിയാതെ താലേം തബോഹ് എന്ന എംഎല്‍എയെ നിയമസഭാ നേതാവായും എംഎല്‍എമാര്‍ തെരഞ്ഞെടുത്തിരുന്നു. പിന്നീടാണ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യമാണ് അധികാരത്തിലേറിയത്. ജെഡിയു നേതാവായ നിതീഷ് കുമാറാണ് മുഖ്യമന്ത്രി.