Asianet News MalayalamAsianet News Malayalam

ഹൃദ്രോഗിയായ കൈക്കുഞ്ഞ് വിമാനയാത്രക്കിടെ മരിച്ചു

ചികിത്സയ്ക്കായി വിമാനമാർഗ്ഗം ദില്ലിയിലേക്ക് പോകുന്നതിനിടെയാണ് മരണം

6-month-old baby dies on SpiceJet flight from Patna to Delhi
Author
New Delhi, First Published Jul 25, 2019, 11:22 AM IST

ദില്ലി: ബീഹാറിലെ പാറ്റ്‌നയിൽ നിന്നും ദില്ലിയിലേക്കുള്ള വിമാനയാത്രക്കിടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് വ്യാഴാഴ്ച സംഭവം ഉണ്ടായത്.

ചികിത്സയ്ക്കായി ദില്ലിയിലേക്ക് വന്ന കുഞ്ഞാണ് മരിച്ചതെന്ന് ദില്ലി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.

കുഞ്ഞ് ഹൃദ്രോഗിയായിരുന്നുവെന്നാണ് വിവരം. മികച്ച വൈദ്യസഹായം നൽകുന്നതിനാണ് കുഞ്ഞിനെ ദില്ലിയിലേക്ക് കൊണ്ടുപോയത്.

Follow Us:
Download App:
  • android
  • ios