നോയ്ഡ: മൂടാത്ത ഓവുചാലില്‍ വീണ ആറുവയസ്സുകാരന് വേണ്ടി തെരച്ചില്‍ തുടരുന്നു. യുപിയിലെ നോയ്ഡയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം രണ്ട് കുട്ടികള്‍ ഓവുചാല്‍ ചാടികടക്കുമ്പോള്‍ ഒരാള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.

സലാര്‍പുര്‍ ഖാദര്‍ ഗ്രാമത്തിനടുത്ത് താമസിക്കുന്ന സൗരഭ് എന്ന കുട്ടിയാണ് ചാലില്‍ വീണത്. തിങ്കളാഴ്ച നാലിന് തന്നെ പൊലീസിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. തെരച്ചിലിനായി ദേശീയ ദുരന്ത നിവാരണ സേനയുമെത്തിയിട്ടുണ്ട്. അധികം ആഴമില്ലെങ്കിലും ഓവുചാലില്‍ ശക്തമായ ഒഴുക്കുണ്ടെന്നും അധികൃതര്‍ പറയുന്നു.