ദാനശീലരായ പുരാണകഥാപാത്രങ്ങള്‍ കര്‍ണനെയും രാജബലിയെയും ദേവകി ഭണ്ഡാരി ഓര്‍മ്മിപ്പിച്ചെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.

ഡെറാഡൂണ്‍: സമ്പാദ്യം മുഴുവന്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കി 60കാരി. ഉത്തരാഖണ്ഡ് സ്വദേശി ദേവകി ഭണ്ഡാരിയാണ് സ്വകാര്യ സമ്പാദ്യമായ പത്തുലക്ഷം രൂപ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയത്. 

ബുധനാഴ്ച ഇവര്‍ അധികൃതര്‍ക്ക് ചെക്ക് കൈമാറി. ദാനശീലരായ പുരാണകഥാപാത്രങ്ങള്‍ കര്‍ണനെയും രാജബലിയെയും ദേവകി ഭണ്ഡാരി ഓര്‍മ്മിപ്പിച്ചെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. 

ഈ ലോകത്ത് തനിച്ചായിരിക്കുമ്പോഴും ഇന്ത്യയെ മുഴുവന്‍ ഒരു കുടുംബമായാണ് ദേവകി കണ്ടത്. അവര്‍ നമുക്ക് നല്ലൊരു മാതൃകയും പ്രചോദനവുമാണെന്നും കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അവരുടെ നിസ്വാര്‍ത്ഥമായ പ്രവൃത്തി കരുത്ത് പകരുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. ചാമോലി ജില്ലയില്‍ താമസിക്കുന്ന ദേവകിയുടെ ഭര്‍ത്താവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. അവര്‍ക്ക് കുട്ടികളില്ല. 

 കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക