ആഫ്രിക്കന്‍ രാജ്യത്തുനിന്നാണ് വളകള്‍ പാഴ്‌സലായി എത്തിയത്. ഗുഡ്ഗാവിലെ ഒരാളുടെ മേല്‍വിലാസത്തിലേക്കാണ് മയക്കുമരുന്ന് എത്തിയത്. എന്നാല്‍ പരിശോധനയില്‍ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. 

ദില്ലി: വളകളില്‍ ഒളിപ്പിച്ച് മയക്കുമരുന്നായ ഹെറോയിന്‍ കടത്താന്‍ ശ്രമം. 7.5 കോടിയുടെ ഹെറോയിനാണ് ദില്ലി വിമാനത്താവളത്തിലെ പരിശോധനയില്‍ പിടികൂടിയത്. 1.2 കിലോ ഹെറോയിന്‍ 78 വളകളിലായാണ് ഒളിപ്പിച്ചത്. വളകളില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യത്തുനിന്നാണ് വളകള്‍ പാഴ്‌സലായി എത്തിയത്. ഗുഡ്ഗാവിലെ ഒരാളുടെ മേല്‍വിലാസത്തിലേക്കാണ് മയക്കുമരുന്ന് എത്തിയത്. എന്നാല്‍ പരിശോധനയില്‍ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

കേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ കയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നും പിടികൂടിയിരുന്നു. ജനുവരിയില്‍ 3.5 കോടി രൂപയുടെ 510 ഗ്രാം ഹെറോയിന്‍ കടത്താനുള്ള ശ്രമമാണ് അന്ന് അധികൃതര്‍ പൊളിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona