തെലങ്കാന: തെലങ്കാനയിൽ ഓട്ടോയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് 7 പേർ മരിച്ചു. വികാരാബാദ് ജില്ലയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. വിദ്യാർത്ഥികളും തൊഴിലാളികളുമാണ് മരിച്ചത്. മഞ്ഞു ഡ്രൈവറുടെ കാഴ്ച മറച്ചതാണ് അപകട കാരണമെന്ന് നിഗമനം. ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.