മാർച്ച് 31നാണ് അസുഖബാധിതനായി ഇയാളെ ബാഗൽകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: കർണാടകത്തിൽ കൊവിഡ് മരണം നാലായി. ബാഗൽകോട്ടിൽ 75കാരൻ മരിച്ചതോടെയാണിത്. ഇദ്ദേഹത്തിന് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്നു വ്യക്തമല്ല. അടുത്ത സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആണ്.

Add Asianetnews as a Preferred SourcegooglePreferred

മാർച്ച് 31നാണ് അസുഖബാധിതനായി ഇയാളെ ബാഗൽകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം നിസാമുദീനിൽ നിന്നെത്തിയ രണ്ട് പേർ കൂടി മരിച്ചതോടെ തെലങ്കാന സർക്കാർ പ്രതിരോധപ്രവത്തനങ്ങൾ ഊർജിതമാക്കി. നിസാമുദീനിൽ നിന്ന് സംസ്ഥാനത്തു മടങ്ങിയെത്തിവരിൽ 164 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 75 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും ഇവരോട് ഇടപഴകിയവരുമാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക