കട്ടക്കിലെ ബാലി ജത്ര മൈതാനത്ത് ആകാശ ഊഞ്ഞാൽ പാതിവഴിയിൽ നിലച്ചതിനെ തുടർന്ന് എട്ട് പേർ രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം കുടുങ്ങിയവരെ ഫയർ സർവീസ് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കി

കട്ടക്ക്: ആകാശ ഊഞ്ഞാൽ പാതിയിൽ നിന്നതോടെ എട്ട് പേർ രണ്ട് മണിക്കൂറോളം കുടുങ്ങി. കട്ടക്കിലെ ബെയിൽ ജത്ര മൈതാനത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കറങ്ങിക്കൊണ്ടിരുന്ന ആകാശ ഊഞ്ഞാൽ പൊടുന്നനെ പ്രവർത്തനം നിലച്ച് നിന്നുപോവുകയായിരുന്നു. ഇതിൽ ഏറ്റവും ഉയരത്തിൽ ഉണ്ടായിരുന്ന എട്ട് പേരാണ് ഭയന്നുവിറച്ച് ഏറെ നേരം ഇതിൽ തന്നെ ഇരിക്കേണ്ടി വന്നത്.

ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം എട്ട് പേരാണ് ഊഞ്ഞാലിൽ ഉണ്ടായിരുന്നത്. ഇവരെ പിന്നീട് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് താഴെ ഇറക്കി. കട്ടക്ക് ഡിസിപി ഖിലരി റിഷികേശിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. എട്ട് പേരെയും പിന്നീട് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം വീട്ടിലേക്ക് വിട്ടയച്ചു.

Scroll to load tweet…